ഇടുക്കിയിൽ ജീപ്പ് ബൈക്കിലിടിച്ച് അപകടം ; രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം
Jun 17, 2025, 19:19 IST


കട്ടപ്പന: അണക്കര ചെല്ലാർകോവിലിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലേക്ക് തൊഴിലാളികളുമായി പോകുന്ന ജീപ്പും യുവാക്കൾ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
അണക്കര ഉദയഗിരിമേട് സ്വദേശികളായ ഷാനറ്റ്, അലൻ കെ. ഷിബു എന്നിവരാണ് മരിച്ചത്. ഇടുക്കി ചെല്ലാർകോവിലിൽ ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. ജീപ്പ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
tRootC1469263">