നീലേശ്വരത്ത് ഒഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ ഐസ്ക്രീം ബോംബ് കണ്ടെത്തി
നീലേശ്വരത്ത് ഒഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ ഐസ്ക്രീം ബോംബ് കണ്ടെത്തി
Nov 5, 2025, 12:00 IST
കാസർകോട് : നീലേശ്വരത്ത് ഒഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ ഐസ്ക്രീം ബോംബ് കണ്ടെത്തി. നീലേശ്വരം നരിമാളത്ത് സാബു ആന്റണി എന്നയാളുടെ പറമ്പിലാണ് ബോംബ് കണ്ടെത്തിയത്.
ഇന്ന് വൈകുന്നേരമാണ് സംഭവം. കാട് വൃത്തിയാക്കുന്നതിനിടെ ബോംബ് കണ്ടെത്തിയതോടെ സ്ഥലം ഉടമ നീലേശ്വരം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി ഐസ്ക്രീം ബോംബ് നിർവീര്യമാക്കി.
tRootC1469263">.jpg)

