പാലാ പൈകയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ ഭാര്യ മരിച്ചു;സിനിയെ ജോസഫ് വെട്ടിയത് സംശയരോഗത്തെ തുടര്‍ന്ന്;മരിച്ചത് എട്ട് ദിവസത്തിന് ശേഷം
crime

കോട്ടയം: പൈക മല്ലികശ്ശേരിയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ ഭാര്യ മരിച്ചു. കണ്ണമുണ്ടയില്‍ സിനിയെ (42)യെ ഭര്‍ത്താവ് ബിനോയ് ജോസഫാ(48) ണ് കൊലപ്പെടുത്തിയത്. എട്ട് ദിവസം മുന്‍പായിരുന്നു ആക്രമണം നടത്തിയത്. സംശയരോഗത്തെ തുടര്‍ന്നായിരുന്നു അക്രമണം.

കിടപ്പുമുറിയില്‍ വച്ച് സിനിയുടെ കഴുത്തില്‍ ബിനോയി കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കുട്ടികള്‍ മറ്റൊരു മുറിയില്‍ ഉറങ്ങികിടക്കവേ രാത്രി 11.30 ഓടെയായിരുന്നു സംഭവം. ബിനോയിയെ പൊന്‍കുന്നം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഗുരുതരമായി പരുക്കേറ്റ സിനിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share this story