കണ്ണൂർ കുടിയാൻ മലയിൽ ഭാര്യയെ ഭർത്താവ് പാര കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു

murder knr

കണ്ണൂർ: കണ്ണൂർ കുടിയാൻ മലയിൽ ഭർത്താവ് ഭാര്യയെ പാര കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. നെല്ലിക്കുറ്റി സ്വദേശി നാരായണനാണ് ഭാര്യ ഭവാനിയെ കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചയായിരുന്നു സംഭവം. തലയ്ക്കടിയേറ്റ ഭവാനിയെ ഉടൻ കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അതേ തുടർന്നുണ്ടായ സംഘർഷത്തിനുമൊടുവിലാണ് നാരായണൻ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. നാരായണന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Tags