കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട, അറുപതുലക്ഷത്തിന്റെ സ്വര്‍ണവുമായികണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

google news
Huge gold rush at Kannur airport

കണ്ണൂര്‍:  കണ്ണൂര്‍രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍സ്വര്‍ണവേട്ട,. അറുപതു ലക്ഷത്തോളം രൂപ വിലവരുന്ന 995-ഗ്രാം സ്വര്‍ണവുമായി  കണ്ണൂര്‍ സ്വദേശിയായ യുവാവ് കസ്റ്റംസ് പിടിയിലായതി. വെളളിയാഴ്ച്ച രാത്രി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ റിയാദില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയായ റഷീദില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

കസ്റ്റംസിന്റെ ചെക്കിങ് ഇന്‍ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.  പേസ്റ്റ് രൂപത്തിലുളള സ്വര്‍ണം നാലുഗുളികകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

കസ്റ്റംസ് അസി. കമ്മിഷണര്‍ വി.ബി സുബ്രഹ്മണ്യന്‍, സൂപ്രണ്ടുമാരായ ബാബു, ദീപക് മീണ, ഇന്‍സ്‌പെക്ടര്‍മാരായ രാധാകൃഷ്ണന്‍, ഷെമ്മി ജോസ്, രാജശേഖരന്‍ റെഡ്ഡി, ഗൗരവ് സിക്കര്‍വാര്‍, നിതേഷ്, വത്‌സല എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Tags