എറണാകുളത്ത് ആക്രിക്കടയിൽ വൻ തീപിടുത്തം

fire
fire

കൊച്ചി : കാക്കനാട് ആക്രിക്കടയിൽ വൻ തീപിടുത്തം. തീയണക്കാനുള്ള ശ്രമത്തിലാണ് ഫയർ ഫോഴ്സ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ആളപായമുണ്ടോ എന്നും, തീപിടുത്തത്തിന് കാരണമോ വ്യക്തമായിട്ടില്ല. മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് ആണ് നിലവിൽ അപകടസ്ഥലത്തുള്ളത്.

തീപിടുത്തം ഉണ്ടായത് എങ്ങനെയെന്നതിൽ വ്യക്തതയില്ല. വെൽഡിങ്ങിനിടെയുണ്ടായ തീപിടുത്തമെന്നാണ് ലഭിക്കുന്ന വിവരം. തീ വളരെ വേഗത്തിൽ വ്യാപിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന തെങ്ങുകൾ ഉൾപ്പെടെ പൂർണമായി കത്തിനശിച്ചു.

തീപിടുത്തത്തിൽ ഷെഡ്ഡിന്റെ ഒരു ഭാ​ഗം തകർന്ന് വീണു. ഒരു മണിക്കൂർ മുൻപാണ് തീപിടുത്തം ഉണ്ടായത്. ഇലക്ട്രോണിക് സാധനങ്ങൾ ഉൾപ്പെടെയുള്ളതിനാൽ തീ വേഗം പടരുകയാണ്. സമീപത്ത് നിരവധി വീടുകളുണ്ട്. നാട്ടുകാർ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. തീയണക്കാനുള്ള ശ്രമം തുടർന്നുകൊണ്ടിരിക്കുകയാണ്.

Tags