കടയ്ക്കലില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം ; ബന്ധു പിടിയില്‍

google news
death

കൊല്ലം കടയ്ക്കലില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധു പിടിയില്‍. കോട്ടപ്പുറം സ്വദേശി നിതിനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ചയാണ് കോട്ടപ്പുറം സ്വദേശിനിയായ 51 കാരി ഷീലയെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടപ്പായി എന്ന നിതിന്‍ മര്‍ദ്ദിച്ചതു കൊണ്ട് മരിക്കുകയാണെന്ന ശബ്ദസന്ദേശം ഷീല ബന്ധുക്കള്‍ക്ക് അയച്ചിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

നിതിനെതിരെ മര്‍ദ്ദനത്തിനും ആത്മഹത്യ പ്രേരണക്കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച ഷീല മുത്തശ്ശിയെ കാണാന്‍ പോയപ്പോള്‍ നിതിന്‍ തടഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ബന്ധുക്കളുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചക്കിടയിലാണ് പ്രതി വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന് പിന്നാലെയാണ് ഷീല വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ ജീവനൊടുക്കിയത്.


 

Tags