ഹണി റോസിന്‍റെ പരാതി; ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍
വയനാട് : നടി ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യവസായി ബോബി ചെമ്മണൂർ കസ്റ്റഡിൽ.വയനാട്ടില്‍ നിന്നാണ് കൊച്ചി പൊലീസ് ബോബിയെ കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരില്‍ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ബോബി പിടിയിലായത്. യാത്ര റദ്ദാക്കിയാണ് വയനാട്ടില്‍ കഴിഞ്ഞത്.
കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിലെ പൊലീസ് വയനാട് എ.ആര്‍.ക്യാംപിലെത്തിച്ചു. ഇവിടെ നിന്നും കൊച്ചിയിലെത്തിച്ച് വൈകാതെ ചോദ്യം ചെയ്യും. ലൈംഗിക അതിക്രമത്തിന് ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ വകുപ്പും ബോബിക്കെതിരെ ചുമത്തിയിട്ടുണ്ട്. തനിക്കെതിരെയും മറ്റ് സ്ത്രീകള്‍ക്കെതിരെയും അശ്ലീല പരാമര്‍ശം നടത്തുന്ന വിഡിയോ തെളിവുകൾ സഹിതമാണ് താരം പരാതി നൽകിയത്.