കണ്ണൂരിലേക്ക് കൊണ്ടുവരില്ല; ഹോക്കി ഇതിഹാസം മാനുവൽ ഫ്രെഡറികിൻ്റെ ഭൗതിക ശരീരം ബാംഗ്ളൂരിൽ സംസ്കരിക്കും

Manuel Frederick
Manuel Frederick

കണ്ണൂർ : ഇന്ത്യൻ ഹോക്കിയിലെ ഇതിഹാസ താരവും കണ്ണൂരിൻ്റെ വീര പുത്രനുമായ മാനുവൽ ഫ്രെഡറികിൻ്റെ ഭൗതികശരീരം ബംഗ്ളൂരിൽ തന്നെ സംസ്കരിക്കും. നാളെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. കണ്ണൂരിലേക്ക് ഭൗതിക ശരീരം കൊണ്ടുവരുന്നില്ലെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. പയ്യാമ്പലത്ത് അദ്ദേഹത്തിന് സർക്കാർ വീടു നിർമ്മിച്ചു നൽകിയിരുന്നു. 

tRootC1469263">

ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് ഒളിംപ്യൻ മാനുവൽ ഫ്രെഡറിക്ക് സ് വിട പറയുന്നത്. ഏറെക്കാലമായി അർബു ദരോഗബാധിതനായി ബംഗ്ളൂർ ആസ്റ്റർ സി.എം.ഐ ആശുപത്രിയിൽ ചികിത്സയിലായിരുന്നു 78-ാം മത്തെ വയസിലാണ് അന്ത്യം പരോ യായ ശീതളയാണ് ഭാര്യ: മക്കൾ: ഫ്രെഷ്ന പ്രവീൺ  (ബംഗ്ളൂര് )ഫെനില ( മുംബെ )മരുമക്കൾ:പ്രവീൺ (ബംഗ്ളൂർ) ടിനു തോമസ് (മുംബൈ)  സഹോദരങ്ങൾ മേരി  ജോൺ, സ്റ്റീഫൻ വാവോർ, പാട്രിക് വാവോർ, ലത, സൗദാമിനി

Tags