പാലക്കാട് മണ്ണെടുപ്പിനിടെ നിർത്തിയിട്ട ഹിറ്റാച്ചി കത്തി നശിച്ചു

പാലക്കാട് മണ്ണെടുപ്പിനിടെ നിർത്തിയിട്ട ഹിറ്റാച്ചി കത്തി നശിച്ചു
A parked Hitachi was destroyed by fire during excavation work in Palakkad.
A parked Hitachi was destroyed by fire during excavation work in Palakkad.

പാലക്കാട് : മുടപ്പല്ലൂർ കറാംപാടത്ത് നിർത്തിയിട്ടിരുന്ന ഹിറ്റാച്ചി അഗ്നിക്കിരയായി. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ചിറ്റിലഞ്ചേരി കൊടിയങ്ങാട് സ്വദേശി പ്രമോദിന്റെ ഉടമസ്ഥതയിലുള്ളതാണ് കത്തിനശിച്ച വാഹനം. പാടവരമ്പിലെ ചെളി നീക്കം ചെയ്യുന്ന ജോലിക്കായി എത്തിച്ച ഹിറ്റാച്ചി, വൈകീട്ട് ആറ് മണിക്ക് പണി നിർത്തിയിട്ട് പോയതിന് ശേഷമാണ് തീ പിടിച്ചത്. തീ ആളിക്കത്തുന്നത് കണ്ട പ്രദേശവാസികൾ ചേർന്ന് അണയ്ക്കാൻ ശ്രമിച്ചെങ്കിലും വാഹനം പൂർണമായും കത്തി നശിച്ചു.

tRootC1469263">

ഷോർട്ട് സർക്യൂട്ടോ, അതോ മറ്റാരെങ്കിലും തീയിട്ടതാണോ തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നുണ്ട്. ഏകദേശം 24 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തിൽ വടക്കഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ ജോലിക്കായി പാടത്തെത്തിയപ്പോഴാണ് ഡ്രൈവർ വാഹനം കത്തിനശിച്ച നിലയിൽ കണ്ടത്.

Tags