മൂന്നാർ കയ്യേറ്റവുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

high court

കൊച്ചി: മൂന്നാർ കയ്യേറ്റവുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പട്ടയ വിതരണവും കയ്യേറ്റവും പരിശോധിക്കാൻ സ്പെഷൽ ഓഫീസറെ നിയമിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിലുള്ള പുരോഗതി സർക്കാർ കോടതിയെ അറിയിക്കും.

വ്യാജപട്ടയവും കയ്യേറ്റവും പരിശോധിക്കാൻ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്. പട്ടയങ്ങൾ നൽകിയതിൽ ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നും 2003 മുതൽ സ്വീകരിച്ച നടപടികൾ റിപ്പോർട്ടായി സമർപ്പിക്കാമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

ഇടുക്കിയിലെ ഏല കുത്തക പാട്ട ഭൂമിയിൽ പ്രവർത്തിക്കുന്ന റിസോർട്ടുകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട് . ഏലം കുത്തകപ്പാട്ട ഭൂമി തരം മാറ്റിയതിലെ നടപടി റിപ്പോർട്ട് സർക്കാർ ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും.

Tags