ഡോ. വന്ദന ദാസിന്റെ കൊലപാതകം; പ്രതിയുടെ വിടുതല്‍ ഹര്‍ജി തള്ളി ഹൈക്കോടതി

vandhana das

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി തള്ളി ഹൈക്കോടതി. പോലീസിന്റെയും ആശുപത്രി അധികൃതരുടെയും വീഴ്ചയാണ് ഡോ. വന്ദനയുടെ മരണത്തിന് കാരണമായതെന്നും അതിനാൽ തനിക്കെതിരേ കൊലപാതകക്കുറ്റം ചുമത്താനാകില്ലെന്നുമായിരുന്നു പ്രതിയുടെ വാദം. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല.

കൊലപാതകക്കുറ്റം ചുമത്താനാകില്ലെന്നും അതിനാൽ കേസിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സന്ദീപ് നൽകിയ വിടുതൽ ഹർജി കൊല്ലം അഡീഷണൽ സെഷൻസ് കോടതി മുൻപ് തള്ളിയിരുന്നു. ഇതിനെതിരെ സന്ദീപ് ഹൈക്കോടതിയിൽ സമർപ്പിച്ച റിവിഷൻ ഹർജിയാണ് ഇപ്പോൾ തള്ളിയത്.

Tags