കേ​ര​ളം വി​ട​രു​ത്, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ മു​മ്പാ​കെ ഒ​പ്പി​ട​ണ​മെ​ന്ന ഉ​പാ​ധി​ക​ൾ ഒ​ഴി​വാ​ക്കി​ ; റാ​പ്പ​ർ വേ​ട​ന് ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ ​ഇ​ള​വ് അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി

Kerala: High Court waives conditions for prior consent of investigating officer; Rapper Vedan granted relaxation in bail
Kerala: High Court waives conditions for prior consent of investigating officer; Rapper Vedan granted relaxation in bail

കൊ​ച്ചി : ഹി​ര​ൺ​ദാ​സ് മു​ര​ളി​യെ​ന്ന വേ​ട​നു സെ​ഷ​ൻ​സ് കോ​ട​തി ചു​മ​ത്തി​യ ജാ​മ്യ​വ്യ​വ​സ്ഥ​ക​ളി​ൽ ര​ണ്ടെ​ണ്ണം ഹൈ​ക്കോ​ട​തി ഒ​ഴി​വാ​ക്കി. ഗ​വേ​ഷ​ക​വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ടു​ത്ത കേ​സി​ലെ ജാ​മ്യ​വ്യ​വ​സ്ഥ​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.

കോ​ട​തി അ​നു​മ​തി​യി​ല്ലാ​തെ കേ​ര​ളം വി​ട​രു​ത്, എ​ല്ലാ ഞാ​യ​റാ​ഴ്ച​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ മു​മ്പാ​കെ ഹാ​ജ​രാ​യി ഒ​പ്പി​ട​ണം എ​ന്നീ ഉ​പാ​ധി​ക​ളാ​ണു ജ​സ്റ്റീ​സ് സി. ​പ്ര​ദീ​പ്കു​മാ​ർ റ​ദ്ദാ​ക്കി​യ​ത്. ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ വി​ദേ​ശ​ങ്ങ​ളി​ല​ട​ക്കം ത​നി​ക്കു സ്റ്റേ​ജ് പ​രി​പാ​ടി​ക​ളു​ള്ള​തി​നാ​ൽ ഈ ​വ്യ​വ​സ്ഥ​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു വേ​ട​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്.

tRootC1469263">

അ​തേ​സ​മ​യം, വി​ദേ​ശ​പ​ര്യ​ട​ന​ത്തി​ൻറെ എ​ല്ലാ വി​ശ​ദാം​ശ​ങ്ങ​ളും ഹ​ർ​ജി​ക്കാ​ര​ൻ പോ​ലീ​സി​നു കൈ​മാ​റ​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ സെ​പ്റ്റം​ബ​ർ ഒ​മ്പ​തി​നാ​ണ് എ​റ​ണാ​കു​ളം സെ​ഷ​ൻ​സ് കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Tags