ശക്തമായ മഴ തുടരും ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

heavy-rain
heavy-rain

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്.

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. എന്നാല്‍ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേര്‍ട്ട് ഇന്ന് എവിടെയും പ്രഖ്യാപിച്ചിട്ടില്ല. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ പടിഞ്ഞാറന്‍-വടക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്.

tRootC1469263">


ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് 60 കിമീ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

കേരളാ തീരത്ത് 4.3 മീറ്റര്‍വരെ ഉയരത്തില്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ട്. തീരമേഖലയില്‍ രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. 19-ാം തിയതിവരെ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags