പത്തനംതിട്ടയിൽ മഴ തുടരുന്നു ; നദികളിൽ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിർദേശം
pathanamthitta river

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ മഴ തുടരുന്നു. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണെന്നും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കമെന്നും ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ അറിയിച്ചു. സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറി താമസിക്കേണ്ടതാണെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റാന്നി പെരുനാട് അരിയാഞ്ഞിലി മണല്‍ റോഡില്‍ വെള്ളം കയറി. അഞ്ഞൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ഉരുള്‍പൊട്ടല്‍ ഭീഷണി തുടരുന്ന സീതത്തോട് മുണ്ടന്‍പാറയില്‍നിന്ന് നാല് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

ബുധനാഴ്ച രാത്രി മുതല്‍ പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. പമ്പയാറിലും മറ്റും ജലനിരപ്പ് ഉയരുന്നുണ്ട്. പമ്പയില്‍ നേരത്തെ തന്നെ അപകടനിലയ്ക്ക് മുകളിലായിരുന്നു ജലനിരപ്പ് .ഇത് വീണ്ടും ഉയര്‍ന്നിട്ടുണ്ട്.

Share this story