ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി
![uma thomas](https://keralaonlinenews.com/static/c1e/client/94744/uploaded/22221eb91ba0f638b11bd9e6dd11db22.jpg?width=823&height=431&resizemode=4)
![uma thomas](https://keralaonlinenews.com/static/c1e/client/94744/uploaded/22221eb91ba0f638b11bd9e6dd11db22.jpg?width=382&height=200&resizemode=4)
ശ്വാസകോശത്തിന് പുറത്ത് നീര്‍ക്കെട്ടുണ്ടെങ്കിലും ശാസകോശം സാധാരണ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.
കലൂര്‍ സ്റ്റേഡിയത്തിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. എംഎല്‍എയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. മക്കളും ഡോക്ടേഴ്‌സുമായും സാധാരണ നിലയില്‍ സംസാരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ശ്വാസകോശത്തിന് പുറത്ത് നീര്‍ക്കെട്ടുണ്ടെങ്കിലും ശാസകോശം സാധാരണ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.
അതിനിടയില്‍ എം.എല്‍.എ സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വാടകവീട്ടില്‍ നിന്ന് എല്ലാ സാധനങ്ങളും എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് സൂചിപ്പിക്കുന്നതായിരുന്നു കുറിപ്പ്. ആരോഗ്യനിലയെ സംബന്ധിച്ചുള്ള വിശദമായ മെഡിക്കല്‍ ബുള്ളറ്റില്‍ നാളെ പുറത്തു വരും.
അമ്മയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിലവില്‍ ആശങ്ക ഒന്നുമില്ല എന്നാണ് മക്കളുടെ അഭിപ്രായം. ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 18 അടി ഉയരമുള്ള ഉദ്ഘാടന വേദിയില്‍ നിന്ന് വീണാണ് എം.എല്‍.എ.യ്ക്ക് പരിക്കേല്‍ക്കുന്നത്.
![](https://keralaonlinenews.com/static/c1e/static/themes/11/94744/4170/images/Diamand-cement.jpg)