കേസുമായി ബന്ധപ്പെട്ട സമ്മർദ്ദം; മുനമ്പം പൊലീസ് സ്റ്റേഷനിലെ ഹെഡ്‌ കോണ്‍സ്്റ്റബിള്‍ ജീവനൊടുക്കി

Pressure related to the case; Head constable of Munambam police station commits suicide

 കൊച്ചി: മുനമ്പം പൊലീസ് സ്റ്റേഷനിലെ ഹെഡ്‌ കോണ്‍സ്്റ്റബിള്‍ ജീവനൊടുക്കി. കെടാമംഗലം സ്വദേശി വിനു വര്‍ഗീസ് ആണ് ജീവനൊടുക്കിയത്. 43 വയസ്സായിരുന്നു.കേസുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് വിവരം. ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ മനോവിഷമവും ആത്മഹത്യയിലേക്ക് നയിച്ചെന്നാണ്  റിപ്പോർട്ട്. 

വീടിന്റെ രണ്ടാം നിലയിലാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഏറെ നേരം കാണാത്തതിനെ തുടര്‍ന്ന് ഭാര്യ മുകളില്‍ എത്തിയപ്പോഴാണ് വിനുവര്‍ഗീസിനെ സ്വയം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടമ്മയെ അയല്‍വാസി ആക്രമിച്ചതിന്റെ എഫ്‌ഐ ആര്‍ തയ്യാറാക്കിയത് വിനു വര്‍ഗീസ് ആയിരുന്നു. ഈ കേസിലാണ് ഇയാള്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ടത്. ഇയാളുടെ മൃതദേഹം പറവൂര്‍ താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.

Tags