മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് കരുതി ചോദ്യം ചെയ്തു; പിന്നാലെ ക്രൂരമായി കുത്തി; തൃശൂരിലെ യുവാവിന്റെ മരണത്തില്‍ 14 ഉം 16കാരനുമെതിരെ കൊലക്കുറ്റം
പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
തൃശൂരില്‍ യുവാവിനെ 14കാരന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ എഫ്‌ഐആര്‍ പുറത്ത്. രണ്ട് പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുകയാണെന്ന് കരുതി യുവാവ് 14ഉം 16ഉം വയസുള്ള കുട്ടികളെ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
30 വയസുകാരനായ ലിവിന്‍ ആണ് കൊല്ലപ്പെട്ടത്. തേക്കിന്‍കാട് മൈതാനത്തെ വാട്ടര്‍ ടാങ്കിന് സമീപത്ത് വെച്ച് പ്രതികള്‍ ലഹരി ഉപയോഗിക്കുന്നുവെന്ന സംശയത്തില്‍ ഇവരോട് എഴുന്നേറ്റ് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ കൈവശമുണ്ടായിരുന്ന മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച് പതിനാലുകാരന്‍ ലിവിന്റെ കഴുത്തിന് താഴെ കുത്തുകയായിരുന്നു.
മദ്യലഹരിയിലിയാരുന്ന ലിവിന്‍ തങ്ങളെ അക്രമിച്ചുവെന്നായിരുന്നു പ്രതികളിലൊരാളായ 16കാരന്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയായിരുന്നു. ലിവിന്റെ സുഹൃത്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈസ്റ്റ് പൊലീസ് കേസെടുത്തത്.