കടന്നുപിടിക്കാൻ ശ്രമിച്ചു; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തു
Updated: Dec 9, 2025, 14:48 IST
ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്ക് നേരിട്ട് നല്കിയ പരാതിയാണ് തുടർനടപടിക്കായി പോലീസിന് കൈമാറിയത്
തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ സ്ക്രീനിംഗിനിടെ അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവർത്തകയുടെ പരാതിയില്‍ സംവിധായകനും മുൻ എം.എല്‍.എയുമായ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്.ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്ക് നേരിട്ട് നല്കിയ പരാതിയാണ് തുടർനടപടിക്കായി പോലീസിന് കൈമാറിയത്
tRootC1469263">സ്ക്രീനിംഗുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി തലസ്ഥാനത്തെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കടന്നുപിടിക്കാൻ ശ്രമം ഉണ്ടായെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. സി.പി.ഐ.എം. സഹയാത്രികനും ജൂറി ചെയർമാനുമാണ് പി.ടി. കുഞ്ഞുമുഹമ്മദ്.
.jpg)

