ഉള്ളിൽ വെടിമരുന്നില്ല പൂഴി മാത്രം ; കണ്ണൂർ മാങ്ങാട്ടിടത്ത് കണ്ടെത്തിയത് വ്യാജ സ്റ്റീൽ ബോംബാണെന്ന് തെളിഞ്ഞു

kannur bomb case
kannur bomb case

കൂത്തുപറമ്പ്: കൂത്തുപറമ്പ് മാങ്ങാട്ടിടം ഉപ്പിലപ്പീടികയിൽ ഓയിൽ മില്ലിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ സ്റ്റീൽ ബോംബ് വ്യാജമാണെന്ന് സ്ഥിരീകരിച്ചു.

 സ്റ്റീൽ കണ്ടെയ്‌നറിൽ ഉണ്ടായിരുന്നത് പൂഴി ആയിരുന്നു. ബോംബ് സ്ക്വാർഡ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ബോംബ് അല്ലെന്ന് കണ്ടെത്തിയത്. 

tRootC1469263">

ആറ് സ്റ്റീൽ പാത്രങ്ങളാണ് പനയുടെ ചുവട്ടിൽ നിന്നും ഇന്നലെ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്.

Tags