പിഎസ്സി തട്ടിപ്പിന് സര്‍ക്കാര്‍ പിന്തുണ ; അന്വേഷണം വേണമെന്ന് കെ സുരേന്ദ്രന്‍

k surendran

 കോഴിക്കോട് പിഎസ്സി മെമ്പറെ നിയമിക്കാന്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ ലക്ഷങ്ങള്‍ കോഴവാങ്ങിയെന്ന ആരോപണം അന്വേഷിക്കണമെന്നും ഇതിന് സര്‍ക്കാര്‍ പിന്തുണയുണ്ടെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. 
ഇന്ത്യയില്‍ പിഎസ്സിയുടെ പേരില്‍ ഏറ്റവും തട്ടിപ്പ് നടക്കുന്നത് കേരളത്തിലാണ്. ഏറ്റവും കൂടുതല്‍ പിഎസ്സി മെമ്പര്‍മാരുള്ളതും നമ്മുടെ സംസ്ഥാനത്താണ്. 

എന്നാല്‍ അതേസമയം അപ്രഖ്യാപിത നിയമന നിരോധനമാണ് ഇവിടെയുള്ളത്. കോഴ ആരോപണം ഉയര്‍ന്നിരിക്കുന്നത് ഭരണസിരാകേന്ദ്രത്തിന് നേരെയാണ്. സര്‍ക്കാരില്‍ ഏറ്റവും സ്വാധീനമുള്ള മന്ത്രിയുടെ അടുപ്പക്കാരനാണ് കോഴ വാങ്ങിയിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Tags