പൗരപ്രമുഖർക്ക് ഗവർണറുടെ ക്രിസ്മസ് വിരുന്ന് ; 5 ലക്ഷം അനുവദിച്ച് സർക്കാർ
Dec 16, 2024, 11:15 IST


പൗരപ്രമുഖർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ക്രിസ്മസ് വിരുന്ന്. ഡിസംബർ 17 നാണ് ഗവർണറുടെ വിരുന്ന് നടക്കുക എന്നതാണ് റിപ്പോർട്ടുകൾ പറയുന്നത്. വിരുന്നിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പണം അനുവദിച്ചു. 5 ലക്ഷം രൂപയാണ് അനുവദിച്ചത്. ഈ മാസം 13 നാണ് 5 ലക്ഷം അനുവദിച്ചത്.
അതേസമയം നേരത്തെ നവംബർ 27 ന് തന്നെ പണം ആവശ്യപ്പെട്ട് രാജ്ഭവനിൽ നിന്ന് സർക്കാരിന് കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രി ഇതിന് അനുമതി നൽകിയതോടെ ബാലഗോപാൽ പണം അനുവദിക്കുക ആയിരുന്നു.
2019 സെപ്റ്റംബർ ആറിന് കേരള ഗവർണറായി ചുമതലയേറ്റെടുത്ത ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി ഈ വർഷം സെപ്റ്റംബർ ആറിന് അവസാനിച്ചിരുന്നു. എന്നാല്‍, പുതിയ ഗവർണറെ നിയമിക്കുന്നതുവരെ തല്‍സ്ഥാനത്ത് തുടരാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.