സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ തട്ടിപ്പ് ; 18 ശതമാനം പിഴ പലിശ സഹിതം തിരിച്ചു പിടിക്കും
അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ഉത്തരവ് പുറപ്പെടുവിച്ചു.
ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പിന് പിന്നാലെ നടപടിയെടുക്കാന്‍ ധനകാര്യവകുപ്പിന്റെ നിര്‍ദേശം. ഉദ്യോഗസ്ഥര്‍ കൈപ്പറ്റിയ പെന്‍ഷന്‍ തുക തിരിച്ചു പിടിക്കാനാണ് നിര്‍ദേശം. 18 ശതമാനം പിഴപലിശ സഹിതം തിരിച്ചു പിടിക്കാനാണ് നിര്‍ദേശം. ഇത് സംബന്ധിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ഉത്തരവ് പുറപ്പെടുവിച്ചു.
അനര്‍ഹരായവര്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. അര്‍ഹമല്ലാത്ത വ്യക്തികള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ലഭിക്കുന്നതിന് സഹായകരമായ രീതിയില്‍ അന്വേഷണവും പരിശോധനയും നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്.