ഗുണ്ടാ നേതാവ് ഓം പ്രകാശ് അറസ്റ്റില്‍

om prash
om prash

കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാന്‍ ഓം പ്രകാശിന് നോട്ടീസ് നല്‍കിയിരുന്നു.

കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് അറസ്റ്റില്‍. ബാറിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസിലാണ് പൊലീസ് ഓം പ്രകാശിനെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാന്‍ ഓം പ്രകാശിന് നോട്ടീസ് നല്‍കിയിരുന്നു. എന്നിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈഞ്ചക്കലിലുള്ള ബാറില്‍ സംഘര്‍ഷമുണ്ടായത്. മറ്റൊരു ഗുണ്ടാനേതാവായ ഡാനി ബാറില്‍ വെച്ച് നടത്തിയ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഓംപ്രകാശും സുഹൃത്തായ നിധിനും. ഇതിനിടയിലാണ് ഇരു വിഭാ?ഗക്കാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ഓം പ്രകാശും സുഹൃത്ത് നിധിനും രക്ഷപ്പെട്ടിരുന്നു. ഓം പ്രകാശിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

Tags