ആശ്വാസമായി സ്വർണവില; പവന് 120 രൂപ കുറഞ്ഞു
Updated: Dec 18, 2024, 13:30 IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57080 രൂപയാണ്. ഗ്രാമിന് 15 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 7135 രൂപയാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 5890 രൂപയിലുമെത്തി. നാലു ദിവസത്തിന് ശേഷമാണ് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയത്.
ഡിസംബർ 14 മുതൽ മാറ്റമില്ലാതിരുന്ന സ്വർണത്തിന് ഇന്നലെ നേരിയ വർധനവ് ഉണ്ടായിരുന്നു. 80 രൂപയാണ് ഇന്നലെ വർധിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് 120 രൂപ കുറഞ്ഞത്. കൂടിയും കുറഞ്ഞുമിരിക്കുന്ന സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ ഉയരുമെന്നാണ് കണക്കുകള്‍.