സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍ ; പവന് 60,760

gold
gold

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 60,760 രൂപയാണ്. പവന് 680 രൂപയാണ് കൂടിയത്.ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7,595 രൂപ. ഗ്രാമിന് 85 രൂപയാണ് കൂടിയത്. റെക്കോര്‍ഡ് ഉയരത്തില്‍ മാറ്റമില്ലാതെ രണ്ടു ദിവസം തുടര്‍ന്ന സ്വര്‍ണ വില കഴിഞ്ഞ രണ്ടു ദിവസമായി കുറഞ്ഞിരുന്നു. എങ്കിലും 60,000ന് മുകളില്‍ തന്നെ തുടര്‍ന്നു.

Tags