വീണ്ടും സ്വർണവേട്ട : തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് ഒരു കോടി രൂപയുടെ സ്വർണം

trsdfgjh

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി.അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച കുഴമ്പുരൂപത്തിലുള്ള സ്വര്‍ണവുമായി രണ്ട് തമിഴ്നാട് സ്വദേശികളെ വിമാനത്താവളത്തില്‍ അറസ്റ്റുചെയ്തു. രണ്ടുപേരില്‍ നിന്നുമായി ഏതാണ്ട് ഒന്നേമുക്കാല്‍ കിലോ തൂക്കമുള്ള സ്വര്‍ണമാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടിച്ചെടുത്തത്. തമിഴ്നാട് കടയനല്ലൂര്‍ സ്വദേശി കസാലി ഷാഹുല്‍ ഹമീദ്, മുഹമ്മദ് മുബാരക്ക് സാഹുല്‍ ഹമീദ് എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റു ചെയ്തത്.

ഞായറാഴ്ച ദുബായില്‍നിന്നെത്തിയ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനാണ് ഷാഹുല്‍ ഹമീദ്. ഇയാള്‍ ധരിച്ചിരുന്ന അടിവസ്ത്രത്തില്‍ പ്രത്യേക അറയുണ്ടാക്കി ക്യാപ്സൂള്‍ രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കുഴമ്പുരൂപത്തിലുള്ള 1065.77 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്.

Share this story