പാലക്കാട് ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നു വീണു ; നിരവധി പേര്‍ക്ക് പരിക്ക്
Feb 5, 2025, 04:32 IST


ആരുടെയും പരിക്ക് ഗുരുതരമല്ലായെന്നാണ് പ്രാഥമിക വിവരം
]പട്ടാമ്പിയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നു വീണു. പത്തരമണിയോടെ കൂടിയായിരുന്നു അപകടം. വല്ലപ്പുഴയില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടയായിരുന്നു അപകടം.
അപകടത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലായെന്നാണ് പ്രാഥമിക വിവരം. അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനിടെയായിരുന്നു അപകടം.