ജി. പ്രിയങ്ക പാലക്കാട് ജില്ലാ കളക്ടറായി ചുതലയേറ്റു

G. Priyanka has been appointed as District Collector of Palakkad
G. Priyanka has been appointed as District Collector of Palakkad

പാലക്കാട്  : ജി.പ്രിയങ്ക പാലക്കാട് ജില്ല കളക്ടറായി  ചുമതയേറ്റു. കര്‍ണാടക സ്വദേശിയാണ്. 2017 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയാണ് . സാമൂഹ്യ നീതി വകുപ്പ് -.വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍, കോഴിക്കോട് സബ് കളക്ടര്‍,  എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

കാര്‍ഷിക, വ്യവസായ, വിനോദസഞ്ചാര മേഖലകളില്‍ ജില്ലയുടെ വളര്‍ച്ചയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നതായി ജില്ല കളക്ടർ പറഞ്ഞു. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ എഞ്ചിനീയറിങ് ബിരുദത്തിനു ശേഷം പബ്ലിക് മാനേജ്‌മെന്റിലും പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
 

Tags