ജനുവരി മുതൽ സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ക്കും പണം നല്‍കി ബെഡ് റോള്‍ ഉപയോഗിക്കാം

train
train

ഒരു ബെഡ്ഷീറ്റ്, തലയണ, തലയണ കവര്‍ എന്നിവയ്ക്ക് 50 രൂപയാണ്. തലയണയ്ക്കും തലയണ കവറിനും 30 രൂപയും ബെഡ്ഷീറ്റിന് മാത്രമായി 20 രൂപയുമാണ് ഈടാക്കുന്നത്

ചെന്നൈ: സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ക്കും പണം നല്‍കി ബെഡ് റോള്‍ ഉപയോഗിക്കാം.പണം നല്‍കി ബെഡ്ഷീറ്റ്, തലയണ ഉള്‍പ്പെട്ട ബെഡ് റോള്‍ ഉപയോഗിക്കാവുന്ന ഈ പദ്ധതി ചെന്നൈ ഡിവിഷനിലെ 10 തീവണ്ടികളില്‍ ജനുവരി ഒന്നിന് തുടങ്ങും.

കേരളത്തിലൂടെ ഓടുന്ന മംഗളൂരു-ചെന്നൈ-മംഗളൂരു സൂപ്പര്‍ഫാസ്റ്റ് (12685/ 12686), പാലക്കാട് എക്‌സ്പ്രസ് (22651/ 22652), തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12695/12696), ആലപ്പി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22639/ 22640), മംഗളൂരു-ചെന്നൈ എക്‌സ്പ്രസ് (16159/16160) എന്നീ വണ്ടികളില്‍ ഈ സൗകര്യം ലഭ്യമാകും.

tRootC1469263">

ഒരു ബെഡ്ഷീറ്റ്, തലയണ, തലയണ കവര്‍ എന്നിവയ്ക്ക് 50 രൂപയാണ്. തലയണയ്ക്കും തലയണ കവറിനും 30 രൂപയും ബെഡ്ഷീറ്റിന് മാത്രമായി 20 രൂപയുമാണ് ഈടാക്കുന്നത്

Tags