4 വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് ഇന്ന് തുടക്കം; സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

cm-pinarayi

സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം വനിതാ കോളേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി ആര്‍ ബിന്ദു അധ്യക്ഷയാകും. ഇനി മുതല്‍ ഒന്നുകില്‍ സാധാരണ പോലെ മൂന്നാം വര്‍ഷം കോഴ്‌സ് അവസാനിപ്പിച്ച് ബിരുദം നേടാം. അല്ലെങ്കില്‍ നാലാം വര്‍ഷവും കോഴ്‌സ് തുടര്‍ന്ന് ഓണേഴ്‌സ് ബിരുദം നേടാം. 

ഗവേഷണത്തിന് താത്പര്യമുള്ളവര്‍ക്ക്, ഓണേഴ്‌സ് വിത്ത് റിസേര്‍ച്ച് ബിരുദധാരികളാകാം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് മാറ്റം. ഇഷ്ടമുള്ള വിഷയങ്ങളുടെ കോമ്പിനേഷന്‍ തെരഞ്ഞെടുത്ത് സ്വയം കോഴ്‌സ് രൂപകല്പന ചെയ്യാനാകുന്ന തരത്തിലാണ് കരിക്കുലം. ഒരു വിഷയത്തിലും ആഴത്തിലുള്ള അക്കാദമികപഠനം സാധ്യമാവില്ലെന്നും മുന്നൊരുക്കമില്ലെന്നും വിമര്‍ശനം ഉയരുന്നുണ്ട്. 

Tags