ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തിൽ പറക്കും ബലൂണിനും ലേസര്‍ ബീം ലൈറ്റുകള്‍ക്കും നിരോധനം

karipoor

മ​ല​പ്പു​റം: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​നു ചു​റ്റു​മു​ള്ള ഫ്രീ ​ൈ​ഫ്ല​റ്റ് സോ​ണി​ല്‍ പ​റ​ക്കും ബ​ലൂ​ണു​ക​ളും ലേ​സ​ർ ബീം ​ലൈ​റ്റു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ച്ച് മ​ല​പ്പു​റം ജി​ല്ല ക​ല​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ് ഉ​ത്ത​ര​വി​ട്ടു.

 പാ​രാ​ഗ്ലൈ​ഡ​റു​ക​ള്‍, ഹൈ ​റൈ​സ​ർ ക്രാ​ക്ക​റു​ക​ള്‍, പ്ര​കാ​ശം പ​ര​ത്തു​ന്ന വ​സ്തു​ക്ക​ള്‍ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം, പ​ട്ടം​പ​റ​ത്ത​ല്‍ എ​ന്നി​വ​ക്കും നി​രോ​ധ​ന​മു​ണ്ട്. ഇ​വ​യു​ടെ ഉ​പ​യോ​ഗം വി​മാ​ന​ങ്ങ​ളു​ടെ നാ​വി​ഗേ​ഷ​ൻ സം​വി​ധാ​ന​ത്തെ ത​ക​രാ​റി​ലാ​ക്കി അ​പ​ക​ടം സ‍ൃ​ഷ്ടി​ക്കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍ക​ണ്ടാ​ണി​ത്.

വി​മാ​ന ലാ​ൻ​ഡി​ങ്, ടേ​ക്ക്ഓ​ഫ്, ഫ്ല​യി​ങ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ ത​ട​സ്സ​പ്പെ​ടു​ത്താ​നു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ ഇ​ത്ത​രം വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പെ​ട്ടാ​ല്‍ അ​ടു​ത്തു​ള്ള പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന്​ ഉ​ത്ത​ര​വി​ല്‍ അ​റി​യി​ച്ചു. ഇ​ത്ത​രം വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​ക്കാ​നി​ട​യു​ണ്ടെ​ന്ന് വി​മാ​ന​ത്താ​വ​ള ഡ​യ​റ​ക്ട​റും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യും ക​ല​ക്ട​ര്‍ക്ക് റി​പ്പോ​ര്‍ട്ട് ന​ല്‍കി​യി​രു​ന്നു.

Tags