സംസ്ഥാനത്ത് പ്രളയ സാധ്യത മുന്നറിയിപ്പ്; നദികളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല
പത്തനംതിട്ട: അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) വിവിധ നദികളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍ പ്രഖ്യാപിച്ചു.ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക
ഓറഞ്ച് അലർട്ട്
പത്തനംതിട്ട : അച്ചൻകോവില്‍ (കല്ലേലി, കോന്നി GD സ്റ്റേഷൻ), മണിമല (തോണ്ട്ര സ്റ്റേഷൻ)
tRootC1469263">മഞ്ഞ അലർട്ട്
പത്തനംതിട്ട : പമ്ബ (ആറന്മുള സ്റ്റേഷൻ, മാടമണ്‍ സ്റ്റേഷൻ -CWC), അച്ചൻകോവില്‍ (തുമ്ബമണ്‍ സ്റ്റേഷൻ) -CWC, മണിമല (കല്ലൂപ്പാറ സ്റ്റേഷൻ -CWC) കൊല്ലം: പള്ളിക്കല്‍ (ആനയടി സ്റ്റേഷൻ)
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം
.jpg)

