വിദ്യാർഥിയെ കൊടിമരത്തിൽ കയറ്റിയ സംഭവം: കേസെടുത്ത് ബാലാവകാശ കമീഷൻ

Child Rights Commission registered a case
Child Rights Commission registered a case

തിരുവനന്തപുരം: പ്ലസ് ടു വിദ്യാർഥിയെ കൊടിമരത്തിൽ കയറ്റിയ സംഭവത്തിൽ കേസെടുത്ത്   സംസ്ഥാന ബാലാവകാശ കമീഷൻ .ജില്ല സ്കൂൾ കലോത്സവത്തിൽ പതാക ഉയർത്തൽ ചടങ്ങിനിടെ, അപകടകരമായ രീതിയിൽ കുട്ടിയെ കൊടിമരത്തിൽ കയറ്റിയതിനാണ്​ കേസ്. മാധ്യമവാർത്തയെ തുടർന്ന് ചെയർപേഴ്സൺ കെ​.വി. മനോജ്കുമാർ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ജില്ല വിദ്യാഭ്യാസ ഓഫിസർ​, നെയ്യാറ്റിൻകര നഗരസഭ സെക്രട്ടറി, ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ, കലോത്സവം സംഘാടക സമിതി കൺവീനർ എന്നിവരോട് റിപ്പോർട്ട് തേടി.

ജില്ല സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ച്​ കൊടിയുയർത്തിയപ്പോൾ കയർ കുരുക്കഴിക്കാൻ വിദ്യാർഥിയെ ഉയരമേറിയ കൊടിമരത്തിൽ കയറ്റിയത്​.

പ്ലസ് ടു വിദ്യാർഥിയെ കൊടിമരത്തിൽ കയറ്റിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി റിപ്പോർട്ട്​ തേടി. ഇതുകൂടാതെ, നെടുങ്കണ്ടത്ത് വിദ്യാർഥിയെക്കൊണ്ട് ഛർദി വാരിപ്പിച്ചെന്ന പരാതിയിലും മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്.
 

Tags