കെഎസ്ആര്‍ടിസി ശമ്പളം ആദ്യ ഗഡു ഇന്ന്

ksrtc

കെഎസ്ആര്‍ടിസിയില്‍ ജൂണ്‍ മാസത്തിലെ ആദ്യഗഡു ശമ്പളം ഇന്നു നല്‍കിയേക്കും. ശമ്പളം നല്‍കുന്നതിനായി 30 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.


ശമ്പളം ഒറ്റത്തവണയായി നല്‍കുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചെങ്കിലും അടുത്ത മാസം മാത്രമേ നടപ്പാകൂ. ഇതിനായി ധനസമാഹരണത്തിനുള്ള നടപടികള്‍ തുടങ്ങി.
മാസം 50 കോടി രൂപ വീതമാണ് സര്‍ക്കാര്‍ കെ എസ് ആര്‍ടിസിയ്ക്ക് നല്‍കുന്നത്.
 

Tags