ഗുരുവായൂർ അരിയന്നൂരിൽ വിറക് പുരക്ക് തീപിടിച്ചു; തീ അണക്കാനുള്ള ശ്രമത്തിനിടെ വയോധികക്ക് പൊള്ളലേറ്റു
Jan 3, 2025, 11:55 IST
തൃശൂര്‍: ഗുരുവായൂര്‍ അരിയന്നൂരില്‍ വിറക് പുരയ്ക്ക് തീപിടിച്ചത് അണയ്ക്കാനുള്ള ശ്രമത്തിനിടെ വയോധികയ്ക്ക് പൊള്ളലേറ്റു. അരിയന്നൂര്‍ മമ്മസ്രായില്ലത്ത് ആയിഷയ്ക്കാണ് പൊള്ളലേറ്റത്. രാവിലെ എട്ടോടെയാണ് ഇവരുടെ വീടിന് പുറകിലുള്ള വിറകുപുരയ്ക്ക് തീപിടിച്ചത്.
വിറകുപുരയ്ക്കടുത്ത് താത്കാലിക അടുപ്പ് നിര്‍മിച്ച് ഭക്ഷണം പാചകം ചെയ്യുന്നതിനിടെ സമീപത്ത് കൂട്ടിയിട്ടിരുന്ന വിറകിലേക്ക് തീ പടരുകയായിരുന്നു. ഓടിട്ട വീടിന്റെ ഉത്തരത്തിലേക്കും തീ പടര്‍ന്നു. വീടിനു പുറകിലെ മരത്തിന്റെ ജനല്‍ കത്തി നശിച്ചു. ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് തീയണച്ചത്. അര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയതായി ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവശയായ ആയിഷയെ ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടുപോയി.