ആലപ്പുഴയില്‍ ദേശീയപാതാ നിര്‍മ്മാണത്തിനിടെ തീപിടിത്തം
Jan 29, 2025, 06:20 IST


പാലത്തിന്റെ സേഫ്റ്റി നെറ്റ് കത്തി നശിച്ചു
ആലപ്പുഴയില്‍ ദേശീയപാതാ നിര്‍മ്മാണത്തിനിടെ തീപിടിത്തം. അരൂര്‍ തുറവൂര്‍ ഉയരപ്പാതയില്‍ 189-ാം നമ്പര്‍ പില്ലറിലാണ് തീപിടിത്തമുണ്ടായത്.
പാലത്തിന്റെ സേഫ്റ്റി നെറ്റ് കത്തി നശിച്ചു. വെല്‍ഡിങ് വര്‍ക്കിനിടെ സേഫ്റ്റി നെറ്റിന് തീ പിടിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. അരമണിക്കൂറിലധികം കഴിഞ്ഞാണ് തീ അണച്ചത്. പ്രദേശത്ത് ഒരു മണിക്കൂറോളം ഗതാഗതം തടസം നേരിട്ടു.