കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച കണ്ണൂർ സ്വദേശി യു കെ അനീഷ്‌കുമാറിൻ്റെ കുടുംബത്തിന് ധനസഹായം കൈമാറി

aneesh kumar

കണ്ണൂർ: കുവൈത്തിലെ മംഗഫ് ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച കുറുവ ഉണ്ണാന്‍കണ്ടി യു കെ അനീഷ്‌കുമാറിൻ്റെ കുടുംബത്തിനുള്ള ധനസഹായം കൈമാറി. രജിസ്‌ട്രേഷന്‍, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയായിരുന്നു അനീഷ് കുമാറിൻ്റെ അമ്മക്കും മക്കൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച ധനസഹായം കൈമാറിയത്.

kadannapally

കഴിഞ്ഞ മാസം 12 -ന് പുലര്‍ച്ചെയാണ് കുവൈത്തിലെ മംഗെഫില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം ഉണ്ടായത്. 46 ഇന്ത്യക്കാരടക്കം 49 പേരാണ് അഗ്‌നിബാധയില്‍ മരിച്ചത്. 24 മലയാളികളായിരുന്നു അപടകത്തിൽ മരിച്ചത്.
 

Tags