കുവൈറ്റ് ദുരന്തത്തിൽ മരിച്ച കണ്ണൂർ സ്വദേശി വിശ്വാസ് കൃഷ്ണന്റെ കുടുംബത്തിന് ധനസഹായം കൈമാറി

kadannapalli

കുവൈത്തിലെ മംഗഫ് ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച കണ്ണൂർ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്റെ കുടുംബത്തിനുള്ള ധനസഹായം കൈമാറി. രജിസ്‌ട്രേഷന്‍, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിശ്വാസ് കൃഷ്ണൻ്റെ അമ്മ കെ ഹേമലതയ്ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച ധനസഹായം കൈമാറിയത്.

dhanasahaayam

കഴിഞ്ഞ മാസം 12 -ന് പുലര്‍ച്ചെയാണ് കുവൈത്തിലെ മംഗെഫില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം ഉണ്ടായത്. 46 ഇന്ത്യക്കാരടക്കം 49 പേരാണ് അഗ്‌നിബാധയില്‍ മരിച്ചത്. 24 മലയാളികളായിരുന്നു അപടകത്തിൽ മരിച്ചത്.

Tags