കൊച്ചിയിൽ രാസലഹരിയുമായി കണ്ണൂർ സ്വദേശികളായി സിനിമാ പ്രവർത്തകർ എക്സൈസ് പിടിയിൽ

കൊച്ചിയിൽ രാസലഹരിയുമായി കണ്ണൂർ സ്വദേശികളായി സിനിമാ പ്രവർത്തകർ എക്സൈസ് പിടിയിൽ
Filmmakers from Kannur arrested for being intoxicated in Kochi
Filmmakers from Kannur arrested for being intoxicated in Kochi

കണ്ണൂർ : കൊച്ചിയിൽ രാസലഹരിയുമായി കണ്ണൂർ സ്വദേശികളായ സിനിമാപ്രവർത്തകർ എക്സൈസ് പിടിയിൽ. കണ്ണൂർ സ്വദേശികളായ രതീഷ്, നിഖിൽ എന്നിവരാണ് ‌പിടിയിലായത്. മെറിബോയ്സ് എന്ന സിനിമയുടെ അണിയറ പ്രവർത്തകരാണ് പിടിയിലായത്. 

ഇവരിൽ നിന്നും രണ്ടു ഗ്രാമിലധികം എംഡിഎംഎയും ആറു ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് കുന്നത്തുനാടിന് സമീപം ലോഡ്ജിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.

tRootC1469263">

സിനിമയിലെ ആർട്ട് വർക്കർമാരാണ് പിടിയിലായവരെന്ന് എക്സൈസ് അറിയിച്ചു. ഇവർ ലഹരി ഉപയോഗിക്കുന്നവരാണോ, ആരാണ് ഇവർക്ക് ലഹരികൈമാറിയത്, വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ചതാണോ എന്നീ കാര്യങ്ങൾ അന്വേഷിക്കുന്നതായി എക്സൈസ് അറിയിച്ചു.

Tags