സർക്കാർ ഓഫീസിലെ റീൽസ് ചിത്രീകരണം: ശിക്ഷാ നടപടി സ്വീകരിക്കില്ല, ഞായറാഴ്ച ജോലിക്കെത്തിയ ആ ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി എം.ബി.രാജേഷ്

thiruvalla govnt service

തിരുവല്ലയിൽ സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ഉദ്യോഗസ്ഥർക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. ഇതോടെ നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. സംഭവം വിവാദമായതെടെ ശിക്ഷാനടപടി തടഞ്ഞിരിക്കുകയാണ് തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ്.

അവധി ദിനമായ ഞായറാഴ്ച അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്, മന്ത്രി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. അവശ്യഘട്ടങ്ങളില്‍ സേവനസജ്ജരായി ഞായറാഴ്ചകളില്‍ പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്നും, മന്ത്രി പറഞ്ഞു.

Tags