കിഫ്ബി മസാലബോണ്ടിലെ ഫെമ നിയമലംഘനം; ഇഡി സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും

thomas isaac

കിഫ്ബി മസാലബോണ്ടിലെ ഫെമ നിയമലംഘനം അന്വേഷിക്കുന്ന ഇഡിയുടെ സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കിഫ്ബിയുടെയും ഡോ. ടിഎം തോമസ് ഐസകിന്റെയും ഹര്‍ജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക. ഹര്‍ജികള്‍ ജസ്റ്റിസ് ടി ആര്‍ രവി അധ്യക്ഷനായ സിംഗിള്‍ബെഞ്ചാണ് വാദം കേള്‍ക്കുക.

കിഫ്ബിക്കും തോമസ് ഐസകിനും വേണ്ടി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ അരവിന്ദ് ദത്താര്‍, ജയദീപ് ഗുപ്ത എന്നിവര്‍ ഹാജരാകും. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എആര്‍എല്‍ സുന്ദരേശന്‍ ആണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വേണ്ടി വാദം അവതരിപ്പിക്കുന്നത്. ഫെമ നിയമലംഘനം അന്വേഷിക്കാന്‍ ഡോ ടിഎം തോമസ് ഐസകിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ് എന്നാണ് ഇഡിയുടെ വാദം. ഫെമ നിയമലംഘനം അന്വേഷിക്കാന്‍ ഇഡിക്ക് അധികാരമില്ലെന്നാണ് തോമസ് ഐസകിന്റെ നിലപാട്. കേസില്‍ ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കൈമാറിയിട്ടുണ്ട്. മസാല ബോണ്ട് തീരുമാനം റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് എന്നുമാണ് കിഫ്ബിയുടെ വാദം.

Tags