ഐ ഐ ടി കളിലെ ഫീസ് വർധന പിൻവലിക്കണം: വി .ശിവദാസൻ എം പി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു

Dr. T said that the central budget is just a rhetorical trick to hide the collapse of the economy. Sivadasan M. P

കണ്ണൂർ :ഐ ഐ ടി കളിലെ ഫീസ് വർധന പിൻവലിക്കാനാവശ്യപ്പെട്ടുകൊണ്ട് വി ശിവദാസൻ എംപി കേന്ദ്ര വിദ്യാഭ്യാസവകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാന് കത്ത് നൽകി.  ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗത്തുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സാമൂഹ്യമായും സാമ്പത്തികമായും പിന്നണിയിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ആശ്രയമാകേണ്ടവയാണ് 

 എന്നാൽ ബിജെപി സർക്കാർ ഇത്തരം ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഫീസ് നിരക്കുകൾ കുത്തനെ വര്ധിപ്പിക്കുകയാണ് . ജെ എൻ യു അടക്കമുള്ള കേന്ദ്ര സർവകലാശാലകളിൽ  ഫീസ് വർധിപ്പിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഭുവനേശ്വറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)യിലെ ഫീസ്  ഇപ്പോൾ വര്ധിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ ഉയർന്ന വലിയ പ്രതിഷേധങ്ങൾക്ക് നേരെ   സർക്കാർ കണ്ണടയ്ക്കുകയാണ്. 

 ഫീസ് വർദ്ധന   വഴി  വിദ്യാഭ്യാസത്തെ പണമുളവന്റെ  പ്രത്യേകാവകാശമാക്കി മാറ്റുകയാണ് ഈ സർക്കാർ.  അതിനാൽ, ഈ തീരുമാനം പിൻവലിക്കാനും  ഐഐടി ഭുവനേശ്വറിലെയും   മറ്റു  പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും   ഫീസ് നിരക്ക് കുറയ്ക്കാനും   സർക്കാർ തയ്യാറാകണമെന്ന് ഡോ. വി. ശിവദാസൻ എം.പി ആവശ്യപ്പെട്ടു.

Tags