വിഡിയോ എടുത്തത്​ ചോദ്യംചെയ്തു ; കുടുംബത്തിനു നേരെ തിളച്ച വെള്ളമൊഴിച്ചു

police8

നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ല​ത്ത് ത​ട്ടു​ക​ട​യി​ല്‍ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന  നാലംഗ കുടുംബത്തിനു നേരെ തി​ള​ച്ച വെ​ള്ള​മൊ​ഴി​ച്ച് പൊ​ള്ളി​ച്ചു.കു​ടും​ബ​ത്തി​ന്‍റെ വി​ഡി​യോ പ​ക​ര്‍ത്തി​യ​ത് ചോ​ദ്യം​ചെ​യ്ത​തി​നാണ്  തി​ള​ച്ച വെ​ള്ള​മൊ​ഴിച്ചത് . മൂ​വാ​റ്റു​പു​ഴ​യി​ല്‍നി​ന്ന്​ വി​വാ​ഹാ​വ​ശ്യ​ത്തി​ന് വ​ന്ന നാ​ലം​ഗ കു​ടും​ബ​ത്തി​ന്​ നേ​രെ​യാ​ണ്​ ആ​ക്ര​മ​ണം നടന്നത് .

ഗ​ണേ​ശ്, ഇ​ദ്ദേ​ഹ​ത്തി​ന്‍റെ​ മ​ക​ൻ ആ​ദി​ത്യ​ൻ (21) എ​ന്നി​വ​ർ​ക്കാ​ണ്​ സാ​ര​മാ​യി പൊ​ള്ള​ലേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ ഹോ​ട്ട​ലി​ൽ പൊ​റോ​ട്ട​യ​ടി​ക്കു​ന്ന ചോ​റ്റു​പാ​റ സ്വ​ദേ​ശി നൗ​ഷാ​ദി​നെ (45) നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ​രീ​ര​മാ​സ​ക​ലം പൊ​ള്ള​ലേ​റ്റ ആ​ദി​ത്യ​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. മാ​താ​വി​നും മ​ക​ൾ​ക്കും പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 12ഓ​ടെ​യാ​ണ്​ ഇ​വ​ർ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ക​ട​യി​ലെ​ത്തി​യ​ത്. ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കെ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ന്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പെ​ണ്‍കു​ട്ടി​യു​ടെ വി​ഡി​യോ എ​ടു​ത്തു. ഇ​ത് ചോ​ദ്യം​ചെ​യ്ത​തി​നെ​ത്തു​ട​ര്‍ന്ന് വാ​ക്ത​ര്‍ക്ക​വും ​ അ​ടി​പി​ടി​യു​മു​ണ്ടാ​യി.

ഈ ​സ​മ​യ​ത്ത്​ ക​ട​യി​ൽ പൊ​റോ​ട്ട​യു​ണ്ടാ​ക്കു​ന്ന നൗ​ഷാ​ദ്​ പാ​ത്ര​ത്തി​ലി​രു​ന്ന തി​ള​ച്ച വെ​ള്ള​മെ​ടു​ത്ത് ഇ​വ​രു​ടെ ദേ​ഹ​ത്ത് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ശേ​ഷം ഓ​ട്ടോ​യി​ല്‍ ക​ട​ന്നു​ക​ള​യു​ന്ന​തി​നി​ടെ ഓ​ട്ടോ മ​റി​ഞ്ഞ് നൗ​ഷാ​ദി​ന്​ പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച​യാ​ണ്​ ഇ​യാ​ളെ നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്ത​ത്. ആ​ദി​ത്യ​ന്‍റെ മൊ​ഴി​പ്ര​കാ​രം കേ​സെ​ടു​ത്തു.

Tags