ടയറിന് തകരാർ ; ബഹ്റൈനിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശ്ശേരിയിൽ എമർജൻസി ലാന്‍ഡിങ് നടത്തി

flight
flight

കൊച്ചി: നെടുമ്പാശ്ശേരിയിൽ നിന്ന് ബഹ്റൈനിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് എമർജൻസി ലാന്‍ഡിങ്. ടയറിന് തകരാർ ഉണ്ടെന്ന സംശയത്തെത്തുടർന്നാണ് വിമാനം തിരിച്ചു വിളിച്ചത്. ചൊവ്വാഴ്ച രാവിലെ 10.45 നാണ് വിമാനം പുറപ്പെട്ടത്. 112 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനം പുറപ്പെട്ട ഉടനെ റൺവേയിൽ നടത്തിയ പതിവു പരിശോധനയിൽ ടയറിന്റെ ഔട്ടർ ലെയർ ഭാഗം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

Tags