സന്നിധാനത്തെ ആയുർവേദ ആശുപത്രിക്ക് കൂടുതൽ സൗകര്യങ്ങൾ
Dec 9, 2024, 14:03 IST


പത്തനംതിട്ട : സന്നിധാനത്തെ ആയുർവേദ ആശുപത്രിയിൽ ദേവസ്വംബോർഡ് സൗകര്യങ്ങൾ വിപുലപ്പെടുത്തി. നിലവിലെ ആയുർവേദ ആശുപത്രിയോടനുബന്ധിച്ച് നടപ്പന്തലിനടുത്ത് പഞ്ചകർമ്മ ചികിത്സാ സൗകര്യങ്ങളും മസാജിങ്, ബാൻഡേജിങ്, സ്റ്റീം യൂണിറ്റുകൾ എന്നിവയ്ക്കും വേണ്ട സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് .
വിപുലപ്പെടുത്തിയ ചികിത്സാ സംവിധാനങ്ങളുടെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നിർവഹിച്ചു. ആയുർവേദ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ .പി എസ് മഹേഷ് അധ്യക്ഷനായിരുന്നു. ഡോ .എ സുജിത്, ഡോ .കെ ജി ആനന്ദ്, ഡോ. പ്രവീൺ കളത്തിങ്കൽ, ഡോ. ദീപക് സി നായർ എന്നിവർ പങ്കെടുത്തു.