തിരുവനന്തപുരം ഉറിയാക്കോട് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു

ambulance1
ambulance1

ഫാക്ടറിയില്‍ നടന്ന പരിശോധനയില്‍ കംപ്രസര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് അധികൃതര്‍ പറഞ്ഞു.

തിരുവനന്തപുരം : സോഫാ സെറ്റി നിര്‍മാണത്തിനുള്ള കംപ്രസര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു.തിരുവനന്തപുരം ഉറിയാക്കോട് ഫാക്ടറിയിലാണ് സംഭവം.അസം സ്വദേശി സരോജ് (സ്വാമി) ആണ് മരിച്ചത്.

എച്ച്‌ എസ് മാര്‍ക്കറ്റില്‍ സോഫാസെറ്റി നിര്‍മാണ ഫാക്ടറിയില്‍ സോഫാ നിര്‍മാണത്തിനിടെ കംപ്രസര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ സരോജിന് ഗുരുതരമായി പരിക്കേറ്റു. സരോജിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

tRootC1469263">

ഫാക്ടറിയില്‍ നടന്ന പരിശോധനയില്‍ കംപ്രസര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് അധികൃതര്‍ പറഞ്ഞു. മറ്റ് തൊഴിലാളികള്‍ക്കാര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടില്ല.

Tags