എറണാകുളത്ത് ഷവർമയും ഷവായിയും കഴിച്ച് ഭക്ഷ്യവിഷബാധ : ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്ന് യുവതി


കൊച്ചി : എറണാകുളം രവിപുരത്തെ ഹോട്ടലിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റ് യുവതി ചികിത്സയിലായ സംഭവത്തിൽ ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്ന് കുടുംബം. ആശുപത്രിവിട്ട ഇരിങ്ങാലക്കുട സ്വദേശിനി ആൻമരിയയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുകയാണ്.
രവിപുരം റിയൽ അറേബ്യ ഹോട്ടലിൽനിന്ന് ഷവർമയും ഷവായിയും കഴിച്ച യുവതിക്കും സുഹൃത്തുക്കൾക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. ഗുരുതരാവസ്ഥയിലായ യുവതി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സക്ക് ഇതുവരെ 2.5 ലക്ഷം രൂപ ചെലവായെന്ന് കുടുംബം പറഞ്ഞു. ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തി ഹോട്ടൽ പൂട്ടിച്ചിരുന്നു.
tRootC1469263">ഉദയംപേരൂരിലെ ന്യൂസ്റ്റാർ ബേക്കറിയിൽനിന്ന് ചിക്കൻ സാൻവിച്ച് കഴിച്ച സംസ്ഥാന ബാഡ്മിൻറൺ താരമായ 16കാരനും ഭക്ഷ്യവിഷബാധയുണ്ടായിരുന്നു. ബേക്കറിയും അധികൃതർ പൂട്ടിച്ചിരുന്നു.