തൃപ്പുണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നെളളിപ്പിൽ മാർഗനിർദ്ദേശങ്ങൾ പാലിച്ചില്ല : ഹൈക്കോടതി
Dec 11, 2024, 19:58 IST


എറണാകുളം: തൃപ്പുണിത്തുറ പൂർണ്ണത്രയേശ ക്ഷേത്രത്തിലെ ആന എഴുന്നെളളിപ്പിൽ മാർഗനിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം ഓഫീസറെ ശകാരിച്ച് ഹൈക്കോടതി. എഴുന്നള്ളത്ത് നടത്തിയതിൽ ഗുരുതര നിയമലംഘനം നടന്നിട്ടുണ്ടെന്നും കോടതി വിമർശിച്ചു.
കോടതി ഉത്തരവ് ലംഘിച്ച് ഭക്തർ പറയുന്നത് പോലെയാണോ ചെയ്യേണ്ടതെന്ന് ദേവസ്വം ബോർഡ് ഓഫീസറോട് കോടതി ചോദിച്ചു. ചെറിയ ബുദ്ധിയിൽ തോന്നുന്ന കാര്യങ്ങൾ ഇവിടെ ഇറക്കാൻ നിൽക്കരുതെന്ന് പറഞ്ഞ കോടതി ദേവസ്വം ബോർഡ് ഓഫീസറുടെ സത്യവാങ്മൂലം തള്ളുകയും ചെയ്തു.