ഇ. കെ. നായനാരുടെ മരുമകൻ കെ. സി. രവീന്ദ്രൻ നമ്പ്യാർ അന്തരിച്ചു
Updated: Dec 8, 2024, 20:11 IST


തിരുവനന്തപുരം : കണ്ണൂർ ചാല കണ്ടോത്ത് ചന്ദ്രോത്ത് വീട്ടിൽ കെ.സി. രവീന്ദ്രൻ നമ്പ്യാർ (74) നിര്യാതനായി. മുൻ മുഖ്യമന്ത്രി ഇ. കെ. നായനാരുടെ മകൾ കെ. പി. സുധയാണ് ഭാര്യ. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.
പരേതരായ എം. പി. നാണു നമ്പ്യാരുടെയും കെ സി വല്ലി അമ്മയുടെയും മകനാണ്. മക്കൾ: സൂരജ് (കിൻഫ്ര, തിരുവനന്തപുരം), സൂര്യ (ദുബായ്), സംഗീത് (ദുബായ്), മരുമക്കൾ: ദീപക് (ദുബായ്), ഡോ. പൊന്നു (ദുബായ്).
സഹോദരങ്ങൾ: കെ. സി. സുരേന്ദ്രൻ നമ്പ്യാർ, കെ. സി. ലത. സംസ്‌കാരം തിങ്കൾ വൈകീട്ട് നാലിന് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ.